കാലാവസ്ഥാ വ്യതിയാനം: പുതുക്കിയ കർമ്മ പദ്ധതി

Saturday 10 December 2022 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള പുതുക്കിയ കർമ്മ പദ്ധതി പ്രഖ്യാപിച്ചു. കൃഷി, കന്നുകാലിവളർത്തൽ, മത്സ്യബന്ധനം, വനവും ജൈവ ആവാസവ്യവസ്ഥയും, ആരോഗ്യം, ജലവിഭവം എന്നീ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകും. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തിൽ തിരുവനന്തപുരത്തു സംഘടിപ്പിച്ച പാർട്‌ണേഴ്സ് മീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. അടുത്ത ഏഴ് വ‌ർഷത്തേയ്ക്കുള്ളതാണ് കർമ്മ പദ്ധതി.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകട സാദ്ധ്യതാ പ്രദേശങ്ങൾ കണ്ടെത്തി അവിടങ്ങളിൽ അതിനനുസൃതമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശമുണ്ട്.
വയനാട്, കോഴിക്കോട്, കാസർകോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളെയാണ് ദുർബല മേഖലാ ജില്ലകളായി കണ്ടെത്തിയത്. തിരുവനന്തപുരം, കോട്ടയം ജില്ലകൾ ഇടത്തരം ദുർബല ജില്ലകളും തൃശൂർ, എറണാകുളം, പത്തനംതിട്ട കുറഞ്ഞ ദുർബല മേഖലകളുമാണ്.സംസ്ഥാന എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറേറ്റാണ് കർമ്മ പദ്ധതി തയ്യാറാക്കിയത്.

Advertisement
Advertisement