"എൻ.കെ പിന്നിട്ട 57 വർഷം" പുസ്തക ചർച്ച നടത്തി

Saturday 10 December 2022 12:56 AM IST
എൻ.കെ .പിന്നിട്ട 57 വർഷം എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്യുന്നു

മുക്കം : ആശയപരമായി എതിർ പക്ഷത്തുനിൽക്കുന്നവരോടും വ്യക്തിപരമായി സൗഹൃദം സൂക്ഷിക്കുന്ന പൊതുപ്രവർത്തനാണ് എൻ.കെ.അബ്ദുറഹിമാനെന്ന് മുൻ മന്ത്രി സി.കെ.നാണു അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയുമായഎൻ.കെ. അബ്ദുറഹിമാന്റെ 57 വർഷം പിന്നിടുന്ന പൊതു പ്രവർത്തനത്തെപ്പറ്റിയുള്ള "എൻ.കെ പിന്നിട്ട 57 വർഷം" എന്ന പുസ്തകത്തെപ്പറ്റി നടത്തിയ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അദ്ധ്യക്ഷത വഹിച്ചു. അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി.കുഞ്ഞാലി, ഡി.സി.സി. ജന.സെക്രട്ടറി ബാബു പൈക്കാട്ടിൽ, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, മുസ്ലീംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ.കാസിം, സി.പി.ഐ. ജില്ലാഎക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.കെ. കണ്ണൻ, ജയിംസ് ജോഷി, ഷംസുദ്ദീൻ ചെറുവാടി,സമാൻ ചാലൂളി,സൂപ്പി മുണ്ടയോട്ട്, എം.സുകുമാരൻ, പി.എം. ഹബീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. നടുക്കണ്ടി അബുബക്കർ സ്വാഗതവും റീന പ്രകാശ് നന്ദിയും പറഞ്ഞു.