കേരളോത്സവത്തിന് ഇന്ന് വേദികൾ ഉണരും

Saturday 10 December 2022 12:59 AM IST

കൊടുമൺ : ജില്ലാ കേരളോത്സവത്തിലെ കലാ,കായിക മത്സരങ്ങൾക്ക് ഇന്ന് കൊടുമണ്ണിലെ വിവിധ വേദികളിൽ തുടക്കം. ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് കൊടുമൺ ജംഗ്ഷൻ മുതൽ ഇ.എം.എസ് സ്റ്റേഡിയം വരെ ഘോഷയാത്ര നടക്കും. തുടർന്ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും.

കലാമത്സരങ്ങൾ ഇന്ന്

വേദി 1 : എസ്.സി.വി.എൽ.പി.എസ്, കൊടുമൺ രാവിലെ 9 മുതൽ: ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, ദഫ് മുട്ട് വേദി 2 : സെന്റ് പീറ്റേഴ്‌സ് യു.പി.എസ്, കൊടുമൺ രാവിലെ 9 മുതൽ: ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, ശാസ്ത്രീയസംഗീതം വേദി 3 : കൊടുമൺ ഹൈസ്‌കൂൾ രാവിലെ 9 മുതൽ: ചിത്രരചനാ, ക്ലേ മോഡലിംഗ്, പുഷ്പാലങ്കാരം, ഉപന്യാസ രചന, കവിതാരചന, കഥാരചന, വേദി 4 : കൊടുമൺ ഹൈസ്‌കൂൾ രാവിലെ 9 മുതൽ: പദ്യംചൊല്ലൽ, പ്രസംഗം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) വേദി 5 : കൊടുമൺ ഹൈസ്‌കൂൾ രാവിലെ 9 മുതൽ: ഉപകരണ സംഗീതം.

കായിക മത്സരങ്ങൾ ഇന്ന്

രാവിലെ 8 മണി : ക്രിക്കറ്റ് (കൊടുമൺ, ഹൈസ്‌കൂൾ) രാവിലെ 8 മണി : അത്‌ലറ്റിക്‌സ് (കൊടുമൺ, ഇ.എം.എസ് സ്റ്റേഡിയം)

മത്സര ഇനങ്ങൾ പുരുഷന്മാർ

1.(ഒാട്ടമത്സരങ്ങൾ)

a. 100 മീറ്റർ b. 200 മീറ്റർ c 400 മീറ്റർ d. 800 മീറ്റർ e. 1500 മീറ്റർ f. 5000 മീറ്റർ g. 4 x 100 മീറ്റർ റിലേ 2. ഷോട്ട്പുട്ട് (7.25 കിലോ) 3. ഡിസ്‌ക്കസ് (2 കിലോ) 4. ജാവലിൻ (800 ഗ്രാം) 5. ലോംഗ്ജംപ് 6. ഹൈജംപ് 7. ട്രിപ്പിൾ ജംപ്

സ്ത്രീകൾ

(ഒാട്ടമത്സരങ്ങൾ) 1. 100 മീറ്റർ 2. 200 മീറ്റർ 3 400 മീറ്റർ 4. 800 മീറ്റർ 5. 1500 മീറ്റർ 6. 5000 മീറ്റർ 7. 4 x 100 മീറ്റർ റിലേ 8. ഷോട്ട്പുട്ട് (7.25 കിലോ) 9. ഡിസ്‌ക്കസ് (2 കിലോ) 10. ജാവലിൻ (800 ഗ്രാം) 11. ലോംഗ് ജംപ് 12. ഹൈജംപ് 13. ട്രിപ്പിൾ ജംപ് രാവിലെ 9 മണി മുതൽ: ബാസ്‌ക്കറ്റ് ബാൾ (കൊടുമൺ, ഇ.എം.എസ് സ്റ്റേഡിയം)