യുവക്ഷേത്ര കോളേജിൽ ആന്വൽ സ്‌പോർട്ട്സ് ഡേ 2022

Saturday 10 December 2022 12:01 AM IST
മുണ്ടൂർ യുവക്ഷേത്ര കോളേജിലെ സ്പോ‌‌ർട്സ് ഡേയുടെ ബാഗമായി മുട്ടിക്കുളങ്കര കെ.എ.പി-രണ്ട് ബറ്റാലിയൻ കമാന്റന്റ് വി.എം.സന്ദീപ് ദീപശിഖ ജനറൽ ക്യാപ്ടൻ രാജിന് കൈമാറുന്നു.

മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ നടത്തിയ ആന്വൽ സ്‌പോർട്ട്സ് ഡേ 2022 മുട്ടിക്കുളങ്കര കെ.എ.പി ബറ്റാലിയൻ കമാന്റന്റ് വി.എം.സന്ദീപ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ദീപശിഖ ജനറൽ ക്യാപ്ടൻ രാജിന് നൽകി. പ്രിൻസിപ്പൽ അഡ്വ.ഡോ.ടോമി ആന്റണി അദ്ധ്യക്ഷനായി. കാലിക്കറ്റ് സർവകലാശാല ഇന്റർ കോളേജ് ആർച്ചറി മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ടി.എസ്.അങ്കിരസിനെ ആദരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ റോൺ റോയ്, വൈസ് പ്രിൻസിപ്പൽ റവ.ഡോ.ജോസഫ് ഓലിക്കൽ കൂനൽ, ജനറൽ ക്യാപ്ടൻ ശ്രീരാജ് എന്നിവർ സംസാരിച്ചു. വിവിധ കായിക മത്സരങ്ങൾ നടന്നു. വിജയികൾക്കുള്ള സമ്മാന ദാനവും ഉണ്ടായിരുന്നു.