ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് തുറന്നു

Saturday 10 December 2022 12:28 AM IST

കൊച്ചി: ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പുതിയ ആസ്ഥാനമന്ദിരം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. സംഘടനയിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ എസ്.എസ്.ടി സുബ്രഹ്മണ്യൻ (എവർഷൈൻ ഫിലിംസ്), ചലച്ചിത്ര രാമകൃഷ്ണൻ, വി.പി. മാധവൻനായർ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

പുല്ലേപ്പടി അരങ്ങത്ത് ക്രോസ് റോഡിലാണ് 2000 ചതുരശ്രയടി കെട്ടിടം നിർമ്മിച്ചത്. ഓഫീസ് കാബിൻ, 50 പേർക്ക് ഇരിക്കാവുന്ന എ.സി ഹാൾ, 125 പേർക്ക് ഇരിക്കാവുന്ന ഹാൾ എന്നിവ രണ്ടു നിലകളിലായുണ്ട്. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ അംഗങ്ങളുടെയും സഹപ്രവർത്തകരായ തിയേറ്ററുകാരുടെയും നിർമ്മാതാക്കളുടെയും സഹകരണത്തോടെയാണ് സ്വന്തം ഓഫീസ് കെട്ടിടം നിർമ്മിക്കാൻ സാധിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു. 1986ൽ 50 പേരുമായി ആരംഭിച്ച ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിൽ ഇപ്പോൾ 198 അംഗങ്ങളുണ്ട്.

Advertisement
Advertisement