പൻമനയിൽ പോത്ത് ഗ്രാമം പദ്ധതി

Saturday 10 December 2022 12:05 AM IST
പൻമന ഗ്രാമപഞ്ചായത്ത് പോത്ത് ഗ്രാമം പദ്ധതിയിലൂടെ പോത്തുവളർത്തൽ പദ്ധതിയുടെ ഭാഗമായുള്ള പോത്തിൻ കുട്ടികളുടെ വിതരണോദ്ഘാടനം പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം .ഷെമി നിർവഹിക്കുന്നു

ചവറ : പൻമന ഗ്രാമപഞ്ചായത്ത് പോത്ത് ഗ്രാമം പദ്ധതിയിലൂടെ പോത്തുവളർത്തൽ പദ്ധതിയുടെ ഭാഗമായുള്ള പോത്തിൻ കുട്ടികളുടെ വിതരണോദ്ഘാടനം പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം .ഷെമി നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ അദ്ധ്യക്ഷനായി. കൊച്ചറ്റയിൽ റഷീന, സമദ്, രാജീവ് കുഞ്ഞു മണി, സുകന്യ, ഷംനാ റാഫി, ലിൻസിലിയോൺ, പൻമന ബാലകൃഷ്ണൻ, അൻസർ, ഹൻസിയ, ഡോ.ലാലി എന്നിവർ സംസാരിച്ചു.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷകർക്ക് ആശ്വാസമാവുന്ന ഈ പദ്ധതി നടപ്പാക്കുന്നത്. ജനറൽ വിഭാഗത്തിൽ 112 പേർക്ക്​ 8.4ലക്ഷം രൂപയും എസ്.സിവിഭാഗത്തിൽ 66 പേർക്ക് 7.4ലക്ഷം രൂപയും വകയിരുത്തിയാണ് പോത്ത് ഗ്രാമം പദ്ധതി ആരംഭിച്ചത്.1 45 കിലോ ഭാരമുള്ള പ്രായമുള്ള മുറ ഇനത്തിൽപെട്ട പോത്ത് കുട്ടികളെയാണ് കൈമാറിയത്.