യുവവാഹിനി ജില്ലാ കൺവെൻഷൻ
Saturday 10 December 2022 12:11 AM IST
കാഞ്ഞങ്ങാട്: ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റിയുടെ യുവജന സംഘടനയായ യുവവാഹിനിയുടെ പ്രഥമ ജില്ലാ കൺവെൻഷൻ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. മാവുങ്കാൽ വ്യാപാര ഭവനിൽ നടന്ന കൺവെൻഷനിൽ കൊട്ടോടി ഗോവിന്ദൻ അദ്ധ്യക്ഷനായി. ഷൈനു കോഴിക്കോട് മുഖ്യ പ്രഭാഷണം നടത്തി, സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീധരൻ പാടിച്ചാൽ, എസ്.പി. ഷാജി, മോഹനൻ വാഴക്കോട്, സുധാകരൻ കൊള്ളിക്കാട്, ഓമന മുരളി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രശാന്ത് പി. അരയി (സംയോജകൻ), രാമചന്ദ്രൻ ബന്തടുക്ക, രമ്യ ഉളിയ, കെ.പി സുകുമാരൻ വാഴക്കോട് (സഹ സംയോജകർ) എന്നിവരെ തിരഞ്ഞെടുത്തു.