പെയ്ഡ് മെമ്പർഷിപ്പ് കാമ്പയിൻ
Saturday 10 December 2022 12:11 AM IST
കാഞ്ഞങ്ങാട്: ഭൗതീക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംസ്ഥാന തല കുട്ടായ്മയായ പെയ്ഡ് മെമ്പർഷിപ്പ് കാമ്പയിന് ജില്ലയിൽ തുടക്കമായി. ചിറ്റാരിക്കാൽ ജോതി ഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സന്ധ്യക്ക് മെമ്പർഷിപ്പ് പുസ്തകം നൽകി പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സുബൈർ നീലേശ്വരം സ്വാഗതം പറഞ്ഞു. റോട്ടറി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ബീന സുകു, വിവിധ സ്പെഷ്യൽ സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽമാരായ നിഷ, സിസ്റ്റർ ആൻസി, സിസ്റ്റർ മറീന, സിസ്റ്റർ മേരികുട്ടി എന്നിവർ മെമ്പർഷിപ്പ് പുസ്തകം സ്വീകരിച്ചു.