ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡി. ക്യാമ്പ്

Saturday 10 December 2022 12:13 AM IST
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡി. ക്യാമ്പ്

തൃക്കരിപ്പൂർ: ചന്തേര ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടന്നു. ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ ചന്തേര സബ്ബ് ഇൻസ്‌പെക്ടർ സി.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സഹദ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജയറാം, അബ്ദുൾ ഖാദർ പൊറോപ്പാട് എന്നിവർ സംസാരിച്ചു. ചന്തേര ജനമൈത്രി ബീറ്റ് ഓഫീസർ പി.പി സുധീഷ് ബോധവത്കരണ ക്ലാസ്സെടുത്തു. ചന്തേര ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ സുരേശൻ കാനം സ്വാഗതവും ഉടുമ്പുന്തല ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് നന്ദിയും പറഞ്ഞു. ക്യാമ്പിന് ആരോഗ്യ പ്രവർത്തകരും സാമൂഹികപ്രവർത്തകരും നേതൃത്വം നൽകി.