ലഹരിക്കെതിരെ കാണിക്കയുമായി കുട്ടി സ്കേറ്റർമാർ ശബരിമലയിലേക്ക്

Saturday 10 December 2022 12:59 AM IST

കൊല്ലം: ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ അയ്യപ്പന് കാണിക്കയുമായി റോളർ സകേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ ശബരിമലയിലേക്ക്. ഇന്ന് രാവിലെ 8ന് കേളേത്ത് ക്ഷേത്രത്തിൽ വച്ച് ഇരുമുടിക്കെട്ടും കെട്ടി കടപ്പാക്കട ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് പുറപ്പെടും. ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി ഇരുപത്തിയഞ്ചോളം കുട്ടികൾ ഉൾപ്പെടുന്ന സംഘം സന്നിധാനത്തെത്തി കാണിക്കയർപ്പിക്കും. കടപ്പാക്കട ക്ഷേത്രാങ്കണത്തിൽ പ്രസിഡന്റ് എൻ.എസ്.വിജയന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കോച്ച് അരുൺ.എസ്.കല്ലിന് ഫ്ലാഗ് ഒഫ് നൽകി കൊല്ലം എ.സി.പി അഭിലാഷ് യാത്ര നിർവഹിക്കും. സംഘടന ലീഗൽ അഡ്വൈസർ അഡ്വ. തേവള്ളി കെ.എസ്.രാജീവ്, ചിൽഡ്രൻസ് വെൽഫെയർ കൗൺസിൽ ജില്ലാ വൈസ് ചെയർമാൻ ഡി.ഷൈൻ ദേവ്, ഒളിമ്പിക്സ് ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.കെ.ജോഹർ, പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മിനി കലേഷ്, സെക്രട്ടറി സുമയ്യ മേവറം, പെരുംകുളം സുരേഷ്, കുരീപ്പുഴ ഷാനവാസ്, ആസാദ് ആശിർവാദ്, അലക്സ് നെപ്പോളിയൻ തുടങ്ങിയവർ സംസാരിക്കും.