വിഴിഞ്ഞം അട്ടിമറിച്ചതിന് തെളിവില്ല: മന്ത്രി
Saturday 10 December 2022 1:16 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ പറഞ്ഞു. വിഴിഞ്ഞം സമരത്തിന് വിദേശ ഫണ്ട് ഉൾപ്പെടെ ലഭിച്ചിരുന്നുവെന്ന സംശയത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നടത്തുന്ന അന്വേഷണത്തെ തള്ളിയാണ് മന്ത്രിയുടെ മറുപടി. സമരം വിദേശ തുറമുഖങ്ങൾക്കു വേണ്ടി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനാണെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. ഇത് ശരിവയ്‌ക്കുന്ന പല തെളിവുകളും പുറത്തു വരികയും ചെയ്‌തിരുന്നു.എന്നാൽ സമരം അവസാനിപ്പിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. വിഴിഞ്ഞം പുനരധിവാസത്തിന് സർക്കാർ 100കോടി ചെലവിട്ടിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികളുടെ ഭൂമി പദ്ധതിയ്‌ക്കായി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.