കേരള സർവകലാശാലാ എം.എഡ് പ്രവേശനം

Saturday 10 December 2022 1:37 AM IST

തിരുവനന്തപുരം: കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള എം.എഡ് സീറ്റുകളിൽ പ്രവേശനത്തിന് 12നകം അപേക്ഷിക്കണം.വിവരങ്ങൾ വെബ്‌സൈറ്റിൽ.

സെപ്തംബറിൽ നടത്തിയ എം.എ.പൊളിറ്റിക്കൽ സയൻസ് 2020-22 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എട്ടിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി പ്രാക്ടിക്കൽ പരീക്ഷ 16ലേക്ക് മാറ്റി.

12ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി. ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 13ലേക്ക് മാറ്റി.

സി.ബി.സി.എസ്. രണ്ടാം സെമസ്റ്റർ ബി.എ.മ്യൂസിക്,കോംപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ ബി.ടെക്.,ജൂലായ് 2022 (2013 സ്‌കീം) ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിന്റെ കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ലാബ്,ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ് ലാബ് എന്നീ പരീക്ഷകൾ 20ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.ഇലക്ട്രിക്കൽ ആൻഡ്ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചിന്റെ പവർ ഇലക്‌ട്രോണിക്‌സ് ലാബ് 21ന് കൊല്ലം ടി.കെ.എം.കോളേജിൽ നടത്തും.

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ ബി.എസ്‌സി. മാത്തമാറ്റിക്‌സ്,ഒക്‌ടോബർ 2022 പരീക്ഷയുടെ കോംപ്ലിമെന്ററി സ്റ്റാറ്റിസ്റ്റിക്‌സ് പ്രാക്ടിക്കൽ

പരീക്ഷ 15ന് രാവിലെ 10 മുതൽ കാര്യവട്ടം വിദൂര വിദ്യാഭ്യാസകേന്ദ്രം കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തും.

സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി.സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്‌സ് പരീക്ഷയുടെ വൈവ 19നും പ്രാക്ടിക്കൽ 20നും യൂണിവേഴ്‌സിറ്റി കോളേജിൽ വച്ച് നടത്തും

ജനുവരി 23ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ (എം.എഫ്.എ.),(പെയിന്റിംഗ് ആൻഡ് സ്‌കൾപ്പ്ച്ചർ) പരീക്ഷകൾക്ക് പിഴകൂടാതെ 15വരെയും 150രൂപ പിഴയോടെ 19വരെയും 400രൂപ പിഴയോടെ 21വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (ബി.എ./ബി. എസ്‌സി./ബി.കോം.),(റെഗുലർ-2021 അഡ്മിഷന്,ഇംപ്രൂവ്‌മെന്റി/സപ്ലിമെന്ററി-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018-2019 അഡ്മിഷൻ,മേഴ്‌സിചാൻസ്-2013-2016 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 14വരെയും 150രൂപ പിഴയോടെ 17വരെയും 400രൂപ പിഴയോടെ 20വരെയും അപേക്ഷിക്കാം.