റെക്കാഡ് കുറിക്കാൻ ഹ്യൂഗോ ലോറിസ്

Saturday 10 December 2022 2:30 AM IST

ദോഹ : ഇന്ന് ഇംഗ്ളണ്ടിനെതിരായ ക്വാർട്ടർ ഫൈനലിനിറങ്ങുമ്പോൾ ഫ്രഞ്ച് ഗോൾ കീപ്പറും നായകനുമായ ഹ്യൂഗോ ലോറിസിനെത്തേടി ഒരു റെക്കാഡ് എത്തും, ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഫ്രഞ്ച് കുപ്പായമണിഞ്ഞ താരമെന്ന റെക്കാഡ്. ലോറിസിന്റെ 143-ാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. 142 മത്സരങ്ങൾ ഫ്രാൻസിനായി കളിച്ച ഡിഫൻഡർ ലിലിയൻ തുറാമിന്റെ റെക്കാഡാണ് ലോറിസ് തിരുത്തിയെഴുതുക. ലിലിയൻ തുറാമിന്റെ മകൻ മാർക്കസ് തുറാം ലോകകപ്പിൽ ലോറിസിനൊപ്പം ഫ്രഞ്ച് ടീമിലുണ്ട്.

കഴിഞ്ഞ 12 വർഷമായി ഫ്രഞ്ച് ടീമിന്റെ ക്യാപ്ടനാണ് ലോറിസ്. 2010ലോകകപ്പിൽ ടീം ആദ്യ റൗണ്ടിൽ പുറത്തായപ്പോഴാണ് ലോറന്റ് ബ്ളാങ്കിൽ നിന്ന് ലോറിസ് ക്യാപ്ടൻസി ഏറ്റെടുത്തത്. 2013 മുതൽ ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാമിൽ ലോറിസിനൊപ്പം കളിക്കുന്ന അടുത്ത കൂട്ടുകാരനായ ഹാരി കേനാണ് ഇംഗ്ളണ്ടിനെ നയിക്കുന്നത്.

Advertisement
Advertisement