കാഴ്ച പരിശോധന ചാർട്ട് നൽകി 

Tuesday 13 December 2022 12:05 AM IST

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ നേത്രവിഭാഗത്തിൽ രോഗികളുടെ കാഴ്ച പരിശോധിക്കുന്നതിന് ആവശ്യമായ സെൽഫ് ഇല്യൂമിനേറ്റഡ് വിഷൻ ചാർട്ട് (കാഴ്ച പരിശോധന ചാർട്ട് ) പെരിന്തൽമണ്ണ ഗവ.സ്‌കൂൾ അദ്ധ്യാപക സഹകരണ സംഘം സംഭാവനയായി നൽകി. സംഘം ഡയറക്ടർ എം.പി. സുനിൽ കുമാറിൽ നിന്ന് നേത്ര വിഭാഗം മേധാവി ഡോ.സി.കെ സ്മിത ഉപകരണം ഏറ്റു വാങ്ങി. സംഘം സെക്രട്ടറി മണിക്കുട്ടൻ, ജെ.എച്ച്.ഐ സെന്തിൽകുമാർ, സീനിയർ ഒപ്‌ട്രോ മെട്രിസ്റ്റ് കെ.എസ് സുനിത, നഴ്സിംഗ് ഓഫീസർ സി.ടി നുസൈബ എന്നിവർ പങ്കെടുത്തു.