ലൈബ്രറി നേതൃസംഗമം സമാപിച്ചു
കരുനാഗപ്പള്ളി : സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതനാ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച താലൂക്കിലെ വിവിധ പഞ്ചായത്ത്, മുൻസിപ്പൽ നേതൃ സംഗമങ്ങൾ സമാപിച്ചു. കരുനാഗപ്പള്ളി മുനിസിപ്പൽ നേതൃസംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.പി.ജയപ്രകാശ് മേനോൻ വിശദീകരണം നടത്തി. താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം.സുരേഷ് കുമാർ അദ്ധ്യക്ഷനായി. നേതൃസമിതി കൺവീനർ എ.സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലാപ്പന പഞ്ചായത്തിൽ വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ മുഖ്യപ്രഭാഷണം നടത്തി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. കൺവീനർ ആർ.മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. തഴവ പഞ്ചായത്തിൽ വി.പി. ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. മണപ്പള്ളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. കൺവീനർ പി.ബ്രൈറ്റ് സൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജനചേതനാ യാത്രയുടെ സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് വിവിധ നേതൃസമിതികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേഖലാജാഥകൾ 16ന് തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു. .