വിവാദ റഫറിയെ തിരിച്ചയച്ചെന്ന് റിപ്പോർട്ട്
Tuesday 13 December 2022 1:52 AM IST
ദോഹ: അർജന്റീന -നെതർലൻഡ്സ് മത്സരത്തിനിടെ ഒരു ചുവപ്പ് കാർഡും 18 മഞ്ഞക്കാർഡുകളു ഉയർത്തി വിവാദനായകനായ സ്പാനിഷ് റഫറി അന്റോണിയോ മത്തേയു ലാഹോസിനെ ഫിഫ നാട്ടിലേക്ക് തിരിച്ചയത്തെന്ന് റിപ്പോർട്ട്. അന്റോണിയോയുടെ തീരുമാനങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്നു. അർജന്റീന താരങ്ങളായ മെസിയും എമിലിയാനോ മാർട്ടിനസുമെല്ലാം അതൃപ്തി പ്രകടിപ്പിക്കുകയു ചെയ്തിരുന്നു.