തൊഴിൽ സഭകൾ ആരംഭിച്ചു

Wednesday 14 December 2022 12:03 AM IST

അഗളി: തൊഴിൽരഹിതരായ അഭ്യസ്തവിദ്യരെയും സംരഭകതാത്പര്യമുള്ള യുവതി-യുവാക്കളെയും തൊഴിലന്വേഷകരെയും ഒരുമിച്ചു ചേർത്തു അനുയോജ്യമായ തൊഴിലും സംരംഭകളും കണ്ടെത്തുന്നതിനായി സംസ്ഥാനസർക്കാർ കുടുംബശ്രീ, കില,കെ. ഡിസ്‌ക് ഇന്നിവയുടെ സഹകരണത്തോടെ പഞ്ചായത്തുകളിൽ സംഘടിപ്പിച്ചുട്ടുള്ള തൊഴിൽ സഭകൾ ആരംഭിച്ചു.

9,10,11,13 വാർഡുകളിലേതു ഇന്ന് ഇ.എം.എസ്‌ ടൗൺ ഹാളിലും 16,17,18 വാർഡുകളിലേതു നാളെ ഒമ്മല റീത്തുപള്ളി പാരിഷ്ഹാളിലും 3 ,4 ,5 വാർഡുകളിലേതു 17 ന് കൂക്ക പാളയം യു.പി സ്‌കൂളിലും1 ,2 ,20,19 വാർഡിൽ19 ന് കക്കുപ്പടി ഓഡിറ്റോറിയത്തിലും 14 ,15 വാർഡിൽ 20 നു ഗുഡ്ഡയുർ അങ്കണവാടിയിലും നടക്കും. രാവിലെ 9. 30 ന് രജിസ്ട്രേഷൻ ആരംഭിക്കും. അഗളി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അംബികാലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജീവ്, അസിസ്റ്റന്റ് സെക്രട്ടറി ലെജിത്, വ്യവസായ ഓഫീസർ സാജിത് ബഷീർ, സുരേന്ദ്രൻ (കേരളാ ബാങ്ക്) ആർ.എസ്.ദിനേശ് (കനറാബാങ്ക്), കില ബ്ലോക്ക് കോഓർഡിനേറ്റർ കെ.പ്രതാപൻ, കുടുംബശ്രീ റിസോർസ് പേഴ്സൺ അശ്വതി, മിനികുറുപ്പ് എന്നിവർ സംസാരിച്ചു.