ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു

Wednesday 14 December 2022 12:38 AM IST

ചിറ്റൂർ: ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ചിറ്റൂർ ഐ.ടി.ഐ ലഹരി വിരുദ്ധ ക്ലബ്ബിന്റേയും കേരള റൂട്രോണിക്സ് ഉപകേന്ദ്രമായ ഇൻഫോലിംഗ്സിന്റേയും സംയുക്താഭിമുഖ്യത്തിൽ ഫുട്ബാൾ മത്സരം നടത്തി. ചിറ്റൂർ സ്റ്റേ ഫീറ്റിൽ നടത്തിയ മത്സരം ഇൻഡോ - നേപ്പാൾ ഇൻവിറ്റേഷനൽ ആൻഡ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് നേടിയ കായിക താരം കെ.വിനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ.ടി.ഐ പ്രിൻസിപ്പൽ പി.പി.വിനോദ് അദ്ധ്യക്ഷനായി. പി.ആർ.നിഷ പങ്കെടുത്തു. പി.ഗീത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.