സംസ്ഥാന സ്‌കൂൾ കായികമേള വിജയികളെ അനുമോദിച്ചു

Wednesday 14 December 2022 12:53 AM IST

പാലക്കാട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം വിജയികളായ കുലുക്കല്ലൂർ പഞ്ചായത്തിലെ വിദ്യാർത്ഥികളെ പഞ്ചായത്ത് അനുമോദിച്ചു. കൊപ്പം ഗവ.ഹൈസ്‌കൂളിലെ 9, 10 ക്ലാസ് വിദ്യാർത്ഥികളായ കെ.എസ്.സഞ്ജയ് (ഹൈ ജമ്പ് സ്വർണം), ടി.പി.രഞ്ജിമ (ലോംഗ് ജമ്പ്‌ വെള്ളി), മണ്ണയങ്കോട് എ.യു.പി സ്‌കൂൾ വിദ്യാർത്ഥിനി പി.നിഖിത (സബ് ജൂനിയർ വിഭാഗത്തിൽ 400 മീറ്റർ വെള്ളി) എന്നിവരെയാണ് അനുമോദിച്ചത്. പരിശീലകരായ ചാലിശ്ശേരി ഗവ. സ്‌കൂൾ കായികാദ്ധ്യാപകൻ ഹരിദേവൻ, കുലുക്കല്ലൂർ യു.പി സ്‌കൂൾ കായികാദ്ധ്യാപകൻ ബഷീർ എന്നിവരെയും ആദരിച്ചു. മുളയങ്കാവ് സെന്ററിൽ നടന്ന പരിപാടി കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.രമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ.ഇസഹാക്ക് അദ്ധ്യക്ഷനായി. കൊപ്പം ഗവ. ഹൈസ്‌കൂൾ പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.