കുസാറ്റ് വിദ്യാർത്ഥികൾക്ക് പുരസ്കാരം
Wednesday 14 December 2022 2:17 AM IST
കൊച്ചി: ലോകത്തെ ഏറ്റവും വലിയ കപ്പൽ ക്ലാസിഫിക്കേഷൻ സ്ഥാപനമായ ജപ്പാനിലെ ടോക്കിയോ കേന്ദ്രമായ ക്ലാസ് എൻ.കെയുടെ കപ്പൽ രൂപകല്പനാ അവാർഡിന് കുസാറ്റ് ഷിപ്പ് ടെക്‌നോളജി വകുപ്പിലെ മൂന്ന് വിദ്യാർത്ഥികൾ അർഹരായി.
ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗിലെ വിദ്യാർത്ഥികളായിരുന്ന സബ് ലെഫ്റ്റനന്റ് ഗൗരവ് ടെഹ്ലാൻ, സബ് ലെഫ്റ്റനന്റ് സമീർ ദീപക് ബഗുൽ, നിതിൻ പത്മനാഭൻ എന്നിവരാണ് ക്ളാസ് എൻ.കെ ബെസ്റ്റ് പ്രൊജക്ട് സമ്മാനം 2022ന് അർഹരായവർ. ക്ലാസ് എൻ.കെ ചെയർമാന്റെ ബഹുമതിപത്രവും 25,000, 20,000, 15,000 രൂപ വീതം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ലഭിക്കും.
16ന് ഷിപ് ടെക്‌നോളജി സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ക്ലാസ് എൻ.കെ ഇന്ത്യ മേധാവി സുമിത്രൻ സമ്പത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും.