റിയാസ് കോമുവിന്റെ കലാപ്രദർശനം

Wednesday 14 December 2022 3:28 AM IST

കൊച്ചി: റിയാസ് കോമു ക്യുറേറ്റ് ചെയ്യുന്ന സീ - എ ബോയിലിംഗ് വെസൽ എന്ന കലാപ്രദർശനം മട്ടാഞ്ചേരിയിലെ വിവിധ കലാകേന്ദ്രങ്ങളിൽ ഇന്നലെ ആരംഭിച്ചു. ആദ്യ ബിനാലെയുടെ സഹ ക്യുറേറ്ററായിരുന്നു റിയാസ് കോമു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഇരുപതോളം കലാകാരൻമാർ 2023 ഏപ്രിൽ 30 വരെ നീളുന്ന മേളയിൽ പങ്കെടുക്കും.

കാശി കാലേഗുവ ഹൗസ്, പെപ്പർ ടൗൺ, ഹെറിറ്റേജ് ആർട്സ്, ജ്യൂ ടൗൺ, മുഹമ്മദലി വെയർഹൗസ് എന്നിവിടങ്ങളാണ് വേദികൾ. എടയ്ക്കൽ, തൊവരി, മറയൂർ, ആനക്കര, കാടാമ്പുഴ, കക്കോടി, പറമ്പത്തുകാവ്, പട്ടണം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് എ.മഹമൂദ് വരച്ച ചിത്രങ്ങളും ഈ മേളയിൽ കാണാം.