നിർമ്മാണ തൊഴിലാളി മാർച്ച് ഇന്ന്

Wednesday 14 December 2022 3:34 AM IST

കൊച്ചി: വിവിധ ആവശ്യങ്ങളുമായി നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് ചീഫ് ഓഫീസ് മാർച്ചും ധർണയും കെ.കെ.രമ. എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വിശ്വകലാ തങ്കപ്പൻ (സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.ടി.യു.ഐ.), വി.വി.രാജേന്ദ്രൻ (ജനറൽ സെക്രട്ടറി എ.ഐ.സി.ടി.യു), എൻ.വേണു (ആർ.എൻ.ടി.യു.), ജോർജ് മാത്യു (ജനറൽ സെക്രട്ടറി പി.ഡബ്ളിയു.ഒ,) കൃഷ്ണൻ കുനിയിൽ (എഫ്.ഐ.ടി.യു.), എ.പി.പോളി (പ്രസിഡന്റ്, ഇ.ജെ.എൻ.ടി.യു.), അഡ്വ.വിനോദ് രാജ്കുമാർ (പ്രസിഡന്റ്, ഡി.എൻ.ടി.യു.), കെ.ചന്ദ്രൻ (പ്രസിഡന്റ്, ആർ.എൻ.ടി.യു.), പി.കെ.രാജമ്മ എന്നിവർ സംസാരിക്കും.