മഹാസമാധി ദിനം കന്നി 5ന് തന്നെ: സ്വാമി സച്ചിദാനന്ദ

Wednesday 14 December 2022 4:49 AM IST

ശിവഗിരി: അടുത്ത വർഷത്തെ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം തീയതിയെ സംബന്ധിച്ച് ആശയക്കുഴപ്പമുള്ളതായി ശിവഗിരി മഠത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കന്നി 5നാണ് ഗുരുദേവന്റെ മഹാസമാധിദിനം. അടുത്തവർഷം മഹാസമാധിദിനം സെപ്തംബർ 22നാണ്. മഹാസമാധി ദിനാചരണം കന്നി 5ന് സെപ്തംബർ 22നാണ് നടത്തേണ്ടത്. ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ മനഃപൂർവ്വമല്ലാതെ വ്യത്യാസങ്ങൾ കടന്നു വന്നിട്ടുണ്ടെങ്കിൽ അത് പിശകാണെന്ന് മനസ്സിലാക്കി ശിവഗിരിമഠത്തിന്റെ കലണ്ടറനുസരിച്ച് സമാധിദിനം നടത്താൻ ശ്രദ്ധിക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുവിന്റെ അനന്തരഗാമി ബോധാനന്ദസ്വാമി സമാധിദിനം കന്നി 8 സെപ്തംബർ 26 രാത്രി വെളുക്കുമ്പോൾ 3.30ന് നടത്തണമെന്നും ശിവഗിരിമഠം അറിയിച്ചു.