ഹോവർ ഗ്ളാമറിൽ കൊച്ചി പൊലീസ്

Wednesday 14 December 2022 4:42 AM IST

# കേരള പൊലീസിൽ ആദ്യമായി

കൊച്ചി: രണ്ടു ചെറിയ ചക്രങ്ങളും. ഒരു ഹാൻഡിലും ഒരാൾക്ക് നിൽക്കാൻ മാത്രം കഴിയുന്ന ചെറിയൊരു പ്ളാറ്റ്ഫാേമും മാത്രമുള്ള ഇലക്ട്രിക് ഹോവർ ബോർഡുകളിൽ കൊച്ചി പൊലീസ് ഒഴുകി നീങ്ങും.

വാഹനക്കുരുക്കിൽപ്പെടാതെ റോന്തുചുറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശങ്ങളിലും ഇന്ത്യയിൽ

മുംബയിലും മറ്റും ഉപയോഗിക്കുന്ന ഇലക്ട്രിക് ഹോവർ ബോർഡുകളാണ് കൊച്ചി പൊലീസിനും ലഭിച്ചത്. ക്രിമിനലുകളെ പിന്നാലെ പാഞ്ഞ് പിടിക്കാനും ഉതകും. കേരള പൊലീസ് ആദ്യമായാണ് ഉപയോഗിക്കുന്നത്.

ആറ് വൈദ്യുത ഹോവർ ബോർഡുകൾ കൊച്ചി സ്മാർട്ട് സിറ്റി ലിമിറ്റഡ് (സി.എസ്.എം.എൽ ) സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയതാണ്.

ഇന്നോ നാളെയോ സ്മാർട്ട് സിറ്റി മാനേജിംഗ് ഡയറക്ടർ എസ്. ഷാനവാസിൽനിന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഹോവറുകൾ ഏറ്റുവാങ്ങും.

മുന്നോട്ട് ആഞ്ഞാൽ

വേഗം കൂടും

#ഹാൻഡിൽ പിടിച്ച് ശരീരം മുന്നോട്ട് ആയുന്നതിന് അനുസരിച്ച് വേഗം കൂടുകയും പിന്നോട്ട് ആയുമ്പോൾ വേഗം കുറയുകയും രീതിയിലാണ് പ്രവർത്തനം. ഡിജിറ്റൽ ഡിസ്‌പ്ലേ എൽ.ഇ.ഡി ഹെഡ് ലെറ്റ്, ബീക്കൺ ലൈറ്റ് എന്നിവയും ഇവയിലുണ്ട്.

# വൈദ്യുത സ്കൂട്ടർ

വൈദ്യുത സ്കൂട്ടറുകളുടെ ഗണത്തിൽപ്പെടുന്നു. ഓഫീസുകളിലും റോഡുകളിലും ഉപയോഗിക്കാവുന്ന മോഡലുകളുണ്ട്.

സ്വയം ബാലൻസ് ചെയ്യുന്ന വാഹനം 30 ഡിഗ്രി ചരിവുള്ള പാതയും താണ്ടും.

# വണ്ണമുള്ള പൊലീസിനും കയറാം

20 കി.മീ.

വേഗത

120 കിലോഗ്രാം

ഭാരം താങ്ങും

60 കിലോഗ്രാം

ഭാരം

25-30 കി.മീ.

ഫുൾ ചാർജിൽ

സഞ്ചരിക്കുന്ന ദൂരം

Rs. 1.60 ലക്ഷം

ഒന്നിന്റെ വില

6-7 മണിക്കൂർ

ചാർജിനുള്ള സമയം