ബേപ്പൂർ വാട്ടർഫെസ്റ്റ് ഫോട്ടോഗ്രാഫി മത്സരം

Wednesday 14 December 2022 12:06 AM IST
ഫോട്ടോഗ്രാഫി മത്സരം

ഫറോക്ക്: 24 മുതൽ 28 വരെ നടക്കുന്ന ബേപ്പൂർ വാട്ടർഫെസ്റ്റിനോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി 'ബേപ്പൂർ കാഴ്ചകൾ' എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മൊബൈൽ, കാമറ ഫോട്ടോകൾ പരിഗണിക്കും. മൊബൈൽ ഫോട്ടോഗ്രാഫി വിഭാഗത്തിൽ മത്സരിക്കുന്നവർ ഫോട്ടോകൾ beyporefestvideo@gmail.com എന്ന മെയിലിൽ അയയ്ക്കണം. കാമറ വിഭാഗത്തിൽ മത്സരിക്കുന്നവർ 18ഃ12 വലിപ്പത്തിലുള്ള കളർ ഫോട്ടോകളുടെ പ്രിന്റ് നേരിട്ടോ തപാൽ മുഖാന്തിരമോ സെക്രട്ടറി, ഡി.ടി.പി.സി, മാനാഞ്ചിറ, കോഴിക്കോട് എന്ന വിലാസത്തിൽ അയക്കണം. ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. അവസാന തിയതി ഡിസം.20. ഒന്ന്, രണ്ട് സ്ഥാനം നേടുന്നവർക്ക് സമ്മാനം നൽകും. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് വേദിയിൽ പ്രദർശിപ്പിക്കും.

Advertisement
Advertisement