യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്
Wednesday 14 December 2022 12:07 AM IST
പുല്ലാട് : കോയിപ്രം ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നാഷണൽ ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മാസം 8000 രൂപ നിരക്കിൽ 50 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്, പി.ജി.ഡിപ്ലോമ (യോഗ), ബി.എ.എം.എസ് , ബി.എൻ. വൈ .എസ്, എം .എസ്.സി (യോഗ), എം .ഫിൽ (യോഗ) എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് 16ന് ഉച്ചക്ക് 12.30ന് കോയിപ്രം ഗവ ആയുർവേദ ഡിസ്‌പെൻസറിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 9048397964.