ബോധവൽക്കരണ ക്ലാസ്

Wednesday 14 December 2022 12:08 AM IST

പത്തനംതിട്ട : വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ലേബർ ഓഫീസർ എസ്.സുരാജ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വനിതാശിശു വികസന ഓഫീസർ പി.എസ്.തസ്‌നിം മുഖ്യ പ്രഭാഷണം നടത്തി. വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എ.നിസ, വനിതാ സെൽ സി ഐ എസ്.ഉദയമ്മ, ബി.എം.എസ് സെക്രട്ടറി എ.എസ്.രാഘുനാഥൻ നായർ, ഐ.സി.ഡി.എസ് സെൽ സീനിയർ സൂപ്രണ്ട് പി.എൻ.രാജലക്ഷ്മി, വനിതാ ശിശു വികസന ഓഫീസ് സീനിയർ സൂപ്രണ്ട് ജി.സ്വപ്നമോൾ, വനിതാ സംരക്ഷണ ഓഫീസിലെ സീനിയർ ക്ലാർക്ക് ഫൗസിമോൾ എന്നിവർ സംസാരിച്ചു.