എഫ്.ഇ.ഇ.എ ജില്ലാ സമ്മേളനം നടന്നു
Wednesday 14 December 2022 12:09 AM IST
പത്തനംതിട്ട : കെ.എസ്.എഫ്.ഇ ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന ഉത്തരവുകൾ പിൻവലിക്കണമെന്നും മരവിപ്പിച്ച പെൻഷൻ പ്രായം പുനസ്ഥാപിക്കണമെന്നും ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽ കൊച്ചുമുഴിക്കൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഷിൻ ശ്യാമളൻ , ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.സുശീലൻ, സംസ്ഥാന പ്രസിഡന്റ് ഉണ്ണിക്കൃഷ്ണപിള്ള, ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.അയൂബ് ഖാൻ, സെക്രട്ടറി ജയചന്ദ്രൻപിള്ള, കെ.കെ.പ്രസാദ് , കെ.ആർ.സ്‌നേഹലത, ട്രഷറാർ എസ്.അരുൺ തുടങ്ങിയവർ സംസാരിച്ചു.