തേനീച്ച കൃഷിയിൽ പരിശീലനം നൽകി

Wednesday 14 December 2022 12:10 AM IST
ഫാദർ ജോസ് പ്രകാശ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.

കുറ്റ്യാടി: കാർഷികമേഖലയിൽ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ കർഷകർക്ക് കൈത്താങ്ങായി സ്റ്റാർസ് കോഴിക്കോട് കായക്കൊടി ചക്കിട്ടപാറ പഞ്ചായത്തുകളുടെ സഹകരണത്തോടെ മുന്നൂറ് കർഷകർക്ക് തേനീച്ച വളർത്തലിൽ പരിശീലനം നൽകി. നബാഡിന്റെ സഹായത്തോടെയാണ് പരിശീലനം. കഴിഞ്ഞ വർഷം സ്റ്റാർസ് കർഷകരിൽ നിന്നും അഞ്ച് ക്വിന്റൽ തേൻ കിലോയ്ക്ക് 300 രൂപ തോതിൽ ശേഖരിച്ച് വിപണനം ചെയ്തിരുന്നു. പരിശീലനം ലഭിച്ച കർഷകർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, നബാർഡിന്റെ അംഗീകൃത തേനീച്ച വളർത്തലിലെ ഏജൻസിയായി തിരത്തെടുത്തതിന്റെ സർട്ടിഫിക്കറ്റ് സ്റ്റാർസിന്റെ ഡയറക്ടർ ഫാദർ ജോസ് പ്രകാശിന് (സി.എം.ഐ) കൈമാറി. നബാർഡിന്റെ ഡി.ഡി. എം.മുഹമ്മദ് റിയാസ്, കായക്കൊടി പഞ്ചായത്ത് അംഗം അബ്ദുൾ ലത്തീഫ് , സ്റ്റാർസ് പ്രോജക്ട് മാനേജർ റോബിൻ മാത്യു, ഹണി ഗ്രാമം ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനിയുടെ ബോർഡ് അംഗം ബേബി പൂഴിതോട് എന്നിവർ പ്രസംഗിച്ചു. .