അറബിക് യൂനി കാമ്പയിൻ നാളെ മുതൽ

Wednesday 14 December 2022 12:11 AM IST
arabic

കോഴിക്കോട്: ലോക അറബിക്ക് ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് യൂനി അക്കാദമി സംഘടിപ്പിക്കുന്ന ഒരു മാസ കാമ്പയിൻ നാളെ രാത്രി ഒൻപതിന് എഴുത്തുകാരനും ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി വിസിറ്രിംഗ് പ്രഫസറുമായ ശരീഫ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ത്വാഹാ പത്തനാപുരം അദ്ധ്യക്ഷത വഹിക്കും. അറബിക് യൂനി സി.ഇ.ഒ സഈദ് അരീക്കോട് മുഖ്യ പ്രഭാഷണം നടത്തും.

കാമ്പയിനോടനുബന്ധിച്ച് ഒരു ലക്ഷം പേർക്ക് അറബി സംസാര ഭാഷ പഠിപ്പിക്കൽ ,കാലിഗ്രഫി കോംപറ്റീഷൻ, അറബിക് ക്വിസ് മത്സരം, ഐസാറ്റ്, ഇന്റർനാഷണൽ പ്രബന്ധ രചനാമത്സരം, കുട്ടികൾക്കുള്ള ദ്വിദിന വർക്ക് ഷോപ്പ്, പൂർവ വിദ്യാർത്ഥി സംഗമം എന്നിവ നടക്കും. അടുത്ത മാസം 15ന് നടക്കുന്ന സ്റ്റുഡന്റ്സ് ഫെസ്റ്രോടെ കാമ്പയിൻ സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഘാടകസമിതി അംഗങ്ങളായ ത്വാഹ പത്തനാപുരം, ഹബീബ് വടക്കുംമുറി, ആദിൽസലാം,സുഹൈൽ എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.