അജൂണി ബയോടെക് ലിമിറ്റഡ് അവകാശ ഓഹരി വില്പന ആരംഭിച്ചു
Wednesday 14 December 2022 1:41 AM IST
കൊച്ചി: അനിമൽ ഹെൽത്ത് കെയർ സൊല്യൂഷനുകളിലെയും അനിമൽ ഫീഡ് സപ്ലിമെന്റുകളിലെയും മുൻനിര കമ്പനികളിലൊന്നായ ജൂണി ബയോടെക് ലിമിറ്റഡ് 29.01 കോടി രൂപയുടെ അവകാശ ഇഷ്യൂ ആരംഭിച്ചു. ഡിസംബർ 15ന് അവസാനിക്കും. കമ്പനിയുടെ വിപുലീകരണ പദ്ധതികൾ, പൊതു കോർപ്പറേറ്റ് പ്രവർത്തന മൂലധനം എന്നിവയ്ക്ക് വേണ്ടിയാണ് ഫണ്ട് വിനിയോഗിക്കുക. 29.01 കോടി നിർദിഷ്ട ഇഷ്യൂവിനുള്ള അവകാശാവകാശ അനുപാതം 29:30 ആയാണ് നിശ്ചയിച്ചിരിക്കുന്നത്. റെറ്റ് ഇഷ്യൂ ഒരു ഷെയറിന് 6 രൂപ നിരക്കിൽ ഡിസംബർ 6ന് അവസാനിക്കുന്ന ഓഹരി വിലയിൽ നിന്ന് 30 ശതമാനം കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു.