പരിഷത്ത് പദയാത്ര സ്വാഗതസംഘം
Wednesday 14 December 2022 12:16 AM IST
കുന്ദമംഗലം: ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പദയാത്ര സ്വീകരണ സ്വാഗതസംഘം രൂപീകരിച്ചു. ചാത്തമംഗലം എ.യു.പി സ്കൂളിൽ അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കുന്ദമംഗലം മേഖല പ്രസിഡന്റ് എ.പി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി ബിജു പരിപാടി വിശദീകരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി. ഷൈപു, പഞ്ചായത്ത് മെമ്പർ ഷീസ സുനിൽ, ചാത്തമംഗലം പൊതുജന വായനശാല സെകട്ടറി ഷാജു കുനിയിൽ, മംഗളാ ഭായി എന്നിവർ പ്രസംഗിച്ചു. പരിഷത്ത് മേഖല സെക്രട്ടറി സിന്ധു കുരുടത്ത് സ്വാഗതവും ചാത്തമംഗലം യൂണിറ്റ് സെക്രട്ടറി വി .കെ .ജയപ്രകാശൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി.ടി.എ റഹീം എം.എൽ.എ ( ചെയർമാൻ), പരിഷത്ത് മേഖല സെക്രട്ടറി സിന്ധു കുരുടത്ത് ( ജനറൽ കൺവീനർ).