കൂടംകുളത്തു നിന്ന് അധിക വൈദ്യുതി

Wednesday 14 December 2022 4:23 AM IST

ന്യൂഡൽഹി: കൂടംകുളം ആണവ നിലയത്തിൽ നിന്ന് കേരളത്തിന് 2027ഓടെ കൂടുതൽ വൈദ്യുതി നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ജെബി മേത്തറെ അറിയിച്ചു. ഇപ്പോൾ 266 മെഗാവാട്ട് വൈദ്യുതി നൽകുന്നുണ്ട്. 2027ൽ പൂർണമായും പ്രവർത്തന സജ്ജമാകുമ്പോൾ പ്ലാന്റിന്റെ സ്ഥാപിത ശേഷി 6000 മെഗാവാട്ടാകും. അതോടെ മൊത്തം ഉത്പാദനത്തിന്റെ 13.44 ശതമാനം വൈദ്യുതി കേരളത്തിന് ലഭിക്കും.