അറിയിപ്പ്

Wednesday 14 December 2022 12:37 AM IST

റേഷൻ കടകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു

പത്തനംതിട്ട : ജില്ലയിൽ റേഷൻകടകളുടെ പ്രവർത്തന സമയം ഡിസംബർ അഞ്ചു മുതൽ 31 വരെയുള്ളത് പുതുക്കി നിശ്ചയിച്ചു. ഡിസംബർ 19 മുതൽ 24 വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രവർത്തനം. ഇന്ന് മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ രാത്രി ഏഴ് വരെയാണ് റേഷൻ കടകളുടെ പ്രവർത്തനസമയം.

ഓംബുഡ്‌സ്മാൻ ക്യാമ്പ് സിറ്റിംഗ് 15ന്

പത്തനംതിട്ട : എൻ.ആർ.ഇ.ജി.എസ് ഓംബുഡ്‌സ്മാൻ ക്യാമ്പ് സിറ്റിംഗ് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 15ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന എന്നീ പദ്ധതികളിലെ പരാതികൾ സ്വീകരിക്കും.

വനിതാകമ്മിഷൻ മെഗാ അദാലത്ത്

പത്തനംതിട്ട : കേരളാ വനിതാകമ്മിഷൻ മെഗാ അദാലത്ത് 19ന് രാവിലെ 10ന് പത്തനംതിട്ട സർക്കാർ അതിഥി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടക്കും.