ഓഹരി വിപണിയി​ൽ മുന്നേറ്റം 18500 കടന്ന് നി​ഫ്റ്റി​

Wednesday 14 December 2022 1:38 AM IST

മുംബയ്: തുടർച്ചയായ രണ്ടുദി​വസത്തെ നഷ്ടത്തി​ന് ശേഷം സൂചികകൾ കുതിച്ചുയർന്നതോടെ ഓഹരി വിപണിയി​ൽ മുന്നേറ്റം. സെൻസെക്‌സ് 403 പോയിന്റ് ഉയർന്ന് 62,533ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി​ 11 പോയിന്റ് നേട്ടത്തിൽ 18,608ലെത്തി​.

ചി​ല്ല​റ​ ​വി​ല​നാണയ​പ്പെ​രു​പ്പം​ ​ന​വം​ബ​റി​ൽ​ 11​ ​മാ​സ​ത്തെ​ ​ഏ​റ്റ​വും​ ​താ​ഴ്ന്ന​ ​നി​ര​ക്കാ​യ​ 5.88​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​ഞ്ഞതാണ് വി​പണി​ക്ക് അനുകൂലമായത്​. നാണയപ്പെ​രു​പ്പം​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ക്ഷ​മ​താ​ ​പ​രി​ധി​യാ​യ​ 2- 6​ ​ശ​ത​മാ​ന​ത്തി​നു​ള്ളി​ൽ​ എത്തി​യത് ആത്മവി​ശ്വാസം പകർന്നി​ട്ടുണ്ട്.

ബജാജ് ഫിൻസെർവ്, അൾട്രാടെക് സിമന്റ്, ടി.സി.എസ്, ഇൻഫോസിസ്, എച്ച്‌.സി.എൽ ടെക്, ടെക് എം, എം ആൻഡ് എം, ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്‌സിൽ നേട്ടമുണ്ടാക്കി. അതേസമയം, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, ടൈറ്റൻ, നെസ്‌ലെ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ ഇടി​വുണ്ടായി​.