കിസാൻ സഭ കർഷകപ്രക്ഷോഭത്തിന്

Wednesday 14 December 2022 4:38 AM IST

തൃശൂർ: രണ്ടാംഘട്ട ദേശീയ കർഷകപ്രക്ഷോഭത്തിന് മുൻപായി സംസ്ഥാനതലത്തിൽ അഖിലേന്ത്യാ കിസാൻ സഭ പ്രക്ഷോഭത്തിലേക്ക്. സംയുക്ത കിസാൻ മോർച്ചയുടെ രണ്ടാം ഡൽഹി പ്രക്ഷോഭം ആസൂത്രണത്തിനായുള്ള പൊതുയോഗം 24ന് ചേരും. യോഗത്തിൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാജ്യമൊട്ടാകെ പ്രക്ഷോഭം എന്നാണ് നടത്തേണ്ടതെന്ന് തീരുമാനിക്കും. ജനുവരി 26ന് ആരംഭിക്കണമെന്നതും പരിഗണനയിലുണ്ടെന്ന് അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറി ഹനൻമൊള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരിയിൽ ബഡ്ജറ്റ് അവതരണവേളയിൽ പാർലമെന്റിലേക്ക് ഒന്നോ രണ്ടോ ദിവസം മാർച്ച് നടത്താനും നീക്കമുണ്ട്. ഡൽഹിയിലെ കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനായി പ്രധാനമന്ത്രി നല്കിയ ഉറപ്പുകളിൽ ഭൂരിഭാഗവും പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളിലെ ഗവർണർമാർ വഴിയും നേരിട്ടും രാഷ്ട്രപതിക്ക് നിവേദനം നൽകിയെന്നും ഹനൻമൊള്ള പറഞ്ഞു.