കർഷക ജീവനെടുക്കുന്ന നയം തിരുത്തണം: കെ.സുധാകരൻ
Wednesday 14 December 2022 12:00 AM IST
തിരുവനന്തപുരം: കർഷകന്റെ വിയർപ്പിന്റെ വില കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണെന്നും അവരുടെ ജീവനെടുക്കുന്ന നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു. നെല്ലിന്റെ സംഭരണവിലയ്ക്കായി സപ്ലൈകോ ഓഫീസ് കയറിയിറങ്ങി മടുത്ത കർഷകന് നിരാശയാണ് ഫലം. പണമില്ലാത്തതിനാൽ നെല്ലിന്റെ വിലവിതരണം മുടങ്ങി. ഇത് കർഷകരുടെ ദുരിതം വർദ്ധിപ്പിച്ചു. എത്രയും വേഗം തുക വിതരണം ചെയ്യാൻ സർക്കാർ നടപടിയെടുക്കണം.