സാങ്കേതിക യൂണി. ഡോ. രാജശ്രീയുടെ പുനഃപരിശോധനാ ഹർജിയും തള്ളി

Wednesday 14 December 2022 12:00 AM IST

ന്യൂഡൽഹി: സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുൻ വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന ഹർജിയിലെ ആവശ്യവും ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല.

നിയമനം റദ്ദാക്കിയ വിധിയിൽ ഇതുവരെ ലഭിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, വൈസ് ചാൻസലറായിരുന്ന കാലയളവിലെ പെൻഷന് രാജശ്രീക്ക് അർഹത ഉണ്ടായിരിക്കില്ല. ജഡ്ജിമാർ ചേംബറിൽ പരിഗണിച്ചാണ് പുനഃപരിശോധന ഹർജി തള്ളിയത്. ഇതോടെ, തിരുത്തൽ ഹർജി നൽകുകയെന്ന നിയമപരമായ സാദ്ധ്യത മാത്രമാണ് ഇനി രാജശ്രീക്ക് മുന്നിലുള്ളത്. വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്ത സെലക്‌ഷൻ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കിൽ, താൻ അതിന് ഇരയാകുകയായിരുന്നുവെന്ന് പുനഃപരിശോധന ഹർജിയിൽ രാജശ്രീ ചൂണ്ടിക്കാട്ടിയിരുന്നു.

വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ നിയമപരമായി പുനഃപരിശോധിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഫയൽ ചെയ്ത ഹർജി ലിസ്റ്റ് ചെയ്തിട്ടില്ല. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ നിയമോപദേശത്തെ തുടർന്നാണ് ഹർജി ഫയൽ ചെയ്തത്.

ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​ : ഹ​ർ​ജി​ ​നാ​ളെ​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി

കൊ​ച്ചി​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ആ​ദ്യ​ ​വി.​സി​യാ​യി​ ​നി​യ​മി​ക്ക​പ്പെ​ട്ട​ ​പി.​എം.​ ​മു​ബാ​റ​ക്ക് ​പാ​ഷ​യ്‌​ക്ക് ​മ​തി​യാ​യ​ ​യോ​ഗ്യ​ത​യി​ല്ലെ​ന്നാ​രോ​പി​ച്ച് ​കു​സാ​റ്റി​ലെ​ ​ഗ​ണി​ത​ശാ​സ്ത്ര​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ ​പി.​ജി.​ ​റോ​മി​യോ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​നാ​ളെ​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​വി​ശ​ദീ​ക​ര​ണ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​സ​മ​യം​ ​തേ​ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​ഹ​ർ​ജി​ ​മാ​റ്റി​യ​ത്. യു.​ജി.​സി​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​ ​നി​യ​മ​നം​ ​ന​ട​ത്തി​യെ​ന്ന് ​ക​ണ്ടെ​ത്തി​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യു​ടെ​ ​നി​യ​മ​നം​ ​സു​പ്രീം​കോ​ട​തി​ ​റ​ദ്ദാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യു​ൾ​പ്പെ​ടെ​ ​സം​സ്ഥാ​ന​ത്തെ​ 12​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​മാ​ർ​ക്ക് ​പു​റ​ത്താ​ക്കാ​തി​രി​ക്കാ​ൻ​ ​കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​നോ​ട്ടീ​സ് ​ന​ൽ​കി​യ​താ​യി​ ​ചാ​ൻ​സ​ല​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഗ​വ​ർ​ണ​ർ​ ​മ​റു​പ​ടി​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​നോ​ട്ടീ​സി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കാ​ൻ​ ​വി.​സി​ ​സ​മ​യം​ ​തേ​ടി.​ ​വി​ശ​ദീ​ക​ര​ണം​ ​പ​രി​ഗ​ണി​ച്ച് ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​ ​ചാ​ൻ​സ​ല​റാ​യ​ ​ഗ​വ​ർ​ണ​ർ​ക്കു​ ​വേ​ണ്ടി​ ​ഡെ​പ്യൂ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​കെ.​ ​മ​ധു​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​പ​റ​യു​ന്നു. ആ​ദ്യ​ ​വി.​സി​യെ​ ​നി​യ​മി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​നെ​ ​അ​ധി​കാ​ര​പ്പെ​ടു​ത്തു​ന്ന​ ​സ​ർ​വ​ക​ലാ​ശാ​ല​ ​നി​യ​മ​ത്തി​ലെ​ ​വ്യ​വ​സ്ഥ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​മു​ബാ​റ​ക്ക് ​പാ​ഷ​യെ​ ​നീ​ക്കി​ ​ത​നി​ക്ക് ​താ​ത്കാ​ലി​ക​ ​വി.​സി​യു​ടെ​ ​ചു​മ​ത​ല​ ​ന​ൽ​ക​ണ​മെ​ന്ന​ ​ഉ​പ​ ​ഹ​ർ​ജി​യും​ ​ഇ​തോ​ടൊ​പ്പം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.