സ്മാർട്ട് മീറ്ററിൽ കടുപ്പിച്ച് കേന്ദ്രം; കേരളത്തിന്റെ ഗ്രാന്റുകൾ തടഞ്ഞേക്കും , ചീഫ് സെക്രട്ടറിയെ ഡൽഹിക്ക് വിളിപ്പിച്ചു

Wednesday 14 December 2022 12:00 AM IST

തിരുവനന്തപുരം: സ്മാർട്ട് വൈദ്യുതി മീറ്റർ പദ്ധതി നടപ്പാക്കുന്നതിൽ രാഷ്ട്രീയ എതിർപ്പുമൂലം വിമുഖത തുടരുന്ന കേരളത്തോട് നിലപാട് കടുപ്പിച്ച കേന്ദ്ര സർക്കാർ, ചീഫ് സെക്രട്ടറി, ഊർജ സെക്രട്ടറി എന്നിവർ 22ന് ഡൽഹിയിൽ എത്തണമെന്ന് നിർദ്ദേശിച്ചു. ഇവരുമായി നടത്തുന്ന ചർച്ചയിൽ പദ്ധതി കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ ഗ്രാന്റുകൾ തടഞ്ഞുവച്ചും വായ്പാപരിധിയിളവ് പിൻവലിച്ചും കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും.

മറ്റ് സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കിയിട്ടും കേരളം മാറി നിൽക്കുന്നതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. കേന്ദ്രം നിർദ്ദേശിക്കുന്ന തരത്തിൽ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തിന് ഗുണകരമല്ലെന്ന് ആരോപിച്ച് കെ.എസ്.ഇ.ബിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകൾ എതിർക്കുന്നതാണ് കേരളത്തിന്റെ തടസം.

ഈ മാസം 15നകം നിലപാട് അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ സമവായത്തിലെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ചുചേർച്ച യോഗത്തിൽ കെ.എസ്.ഇ.ബിയിലെ യൂണിയനുകൾ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു. അതിനാൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനം കേന്ദ്രത്തെ അറിയിക്കും. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട കേന്ദ്ര സഹായങ്ങൾ അടക്കം അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്കയുണ്ട്.

പദ്ധതിക്കുള്ള 8,200 കോടി, പ്രസരണനഷ്ടം കുറയ്ക്കാനും വിതരണ സംവിധാനം മെച്ചപ്പെടുത്താനുമുള്ള 4,000 കോടിയുടെ കേന്ദ്ര പദ്ധതി, വൈദ്യുതിരംഗത്തെ അടുത്ത അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാനം ആവശ്യപ്പെട്ട 11,000 കോടിയുടെ സഹായം, സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ 0.5% വർദ്ധന വരുത്തണമെന്ന ശുപാർശ എന്നിവയുടെ കാര്യത്തിൽ കേന്ദ്ര നിലപാട് നിർണായകമാകും. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന് അത് വൻ തിരിച്ചടിയാകും.

സ്മാർട്ട് മീറ്റർ

25 കോടി

കേന്ദ്രം ലക്ഷ്യമിടുന്നത്

1 കോടിയിലേറെ

വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപിച്ചത്

17 കോടി

സ്ഥാപിക്കൽ നടന്നുവരുന്നത്

40 ലക്ഷം

ഉത്തർപ്രദേശിൽ

24 ലക്ഷം

ബീഹാറിൽ

യൂണിയനുകളുടെ എതിർപ്പും

സർക്കാരിന്റെ ആശങ്കയും

1. യൂണിയനുകൾ: ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ അധിക ബാദ്ധ്യതയുണ്ടാക്കും

സർക്കാർ: നിലവിലെ മീറ്ററും സൗജന്യമല്ല. സ്മാർട്ടിലേക്ക് മാറുന്നതിന് സബ്സിഡിയുണ്ട്

2.യൂണിയനുകൾ: കെ.എസ്.ഇ.ബി നേരിട്ട് സ്മാർട്ട് മീറ്റർ വാങ്ങണം

സർക്കാർ: 8,200കോടിയുടെ ബാദ്ധ്യത താങ്ങാനാവില്ല.

3. യൂണിയനുകൾ: കേന്ദ്രം പറയുന്നിടത്തുനിന്ന് മീറ്റർ വാങ്ങേണ്ട, സിഡാകിൽ നിന്നാകാം

സർക്കാർ: സിഡാകിന് സ്മാർട്ട് മീറ്റർ നിർമ്മിക്കാനറിയില്ല. ചൈനയിൽ നിന്ന് പാർട്സ് വാങ്ങി അസംബിൾ ചെയ്യുന്നത് വൻബാദ്ധ്യതയാകും.

4. യൂണിയനുകൾ: പദ്ധതി വൈകിപ്പിക്കണം.

സർക്കാർ: മറ്റ് സംസ്ഥാനങ്ങൾ ഏറെ മുന്നോട്ട് പോയി. കേരളം മാത്രം മാറിനിൽക്കുന്നത് പ്രശ്നമാകും.

​ ​'​ഉ​ദ​യ്'​ ​പ​ദ്ധ​തി​ ​കാ​ര്യ​ക്ഷ​മ​മാ​യി​ല്ല ഉ​ത്ത​ര​വാ​ദി​ ​സ​ർ​ക്കാ​രും കെ.​എ​സ്.​ഇ.​ബി​യും ​ ​സി.​എ.​ജി.​റി​പ്പോ​ർ​ട്ടി​ൽ​ ​കു​റ്റ​പ്പെ​ടു​ത്തൽ

പി.​എ​ച്ച്.​ ​സ​ന​ൽ​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ഇ.​ബി​യെ​ ​ലാ​ഭ​ത്തി​ലാ​ക്കാ​ൻ​ ​കേ​ന്ദ്രം​ ​കൊ​ണ്ടു​വ​ന്ന​ ​'​ഉ​ദ​യ്'​ ​എ​ന്ന​ ​ഉ​ജ്ജ്വ​ൽ​ ​ഡി​സ്കോം​ ​അ​ഷ്വ​റ​ൻ​സ് ​യോ​ജ​ന​ ​പ​ദ്ധ​തി,​ ​സ്ഥാ​പ​ന​ത്തി​ന് ​പ്ര​യോ​ജ​ന​പ്പെ​ടും​വി​ധം​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​ന​ട​പ്പാ​ക്കാ​ത്ത​തി​ന് ​ഉ​ത്ത​ര​വാ​ദി​ക​ൾ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​വൈ​ദ്യു​തി​ ​ബോ​ർ​ഡു​മാ​ണെ​ന്ന് ​കം​പ്ട്രോ​ള​ർ​ ​ആ​ന്റ് ​ഒാ​ഡി​റ്റ​ർ​ ​ജ​ന​റ​ലി​ന്റെ​ ​അ​ഞ്ചാ​മ​ത് ​പ്ര​വ​ർ​ത്ത​ന​ ​ക്ഷ​മ​താ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​കു​റ്റ​പ്പെ​ടു​ത്ത​ൽ.​ ​സ്ഥാ​പ​നം​ ​ക​ന​ത്ത​ ​ന​ഷ്ട​ത്തി​ലേ​ക്ക് ​കൂ​പ്പു​കു​ത്തി.​ ​ഇ​നി​യെ​ങ്കി​ലും​ ​ആ​ലോ​ചി​ച്ചും​ ​നേ​ട്ട​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കി​യും​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശം.​ ​റി​പ്പോ​ർ​ട്ട് ​ഇ​ന്ന​ലെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​വ​ച്ചു.

2015​-16​ൽ​ 696.96​ ​കോ​ടി​യാ​യി​രു​ന്നു​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​ന​ഷ്ടം.​ ​ഇ​ത് ​ഇ​ല്ലാ​താ​ക്കാ​നാ​ണ് ​പ​ദ്ധ​തി​ ​ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ 2020​-21​ൽ​ ​ന​ഷ്ടം​ 1822.35​ ​കോ​ടി​യാ​യി.​ ​ക​ടം,​ ​വി​ത​ര​ണ​ ​ചെ​ല​വ് ​എ​ന്നി​വ​ ​കു​റ​യ്ക്കാ​നും​ ​പ​ദ്ധ​തി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ല്ല.​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ന​ട​പ്പാ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട​ ​സ്മാ​ർ​ട്ട്മീ​റ്റ​ർ,​ ​എ​ൽ.​ഇ.​ഡി​ ​ബ​ൾ​ബ് ​വി​ത​ര​ണം​ ​എ​ന്നി​വ​യും​ ​അ​ട്ടി​മ​റി​ച്ചു.​ ​കേ​ന്ദ്ര​ ​ഗാ​ന്റോ​ടു​ ​കൂ​ടി​യ​ 1.41​ ​കോ​ടി​യു​ടെ​ ​എ​ൽ.​ഇ.​ഡി​ ​ബ​ൾ​ബ് ​വ​ൻ​ലാ​ഭ​ത്തി​ൽ​ ​വി​റ്റ​ഴി​ച്ച് ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ന്യാ​യ​മാ​യി​ 38.71​കോ​ടി​ ​കൂ​ടു​ത​ൽ​ ​വാ​ങ്ങി.​ ​യ​ഥാ​സ​മ​യം​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ന് ​വ​ര​വ് ​ചെ​ല​വ് ​ക​ണ​ക്കു​ക​ളും​ ​താ​രി​ഫ് ​പ​രി​ഷ്ക​ര​ണ​ ​റി​പ്പോ​ർ​ട്ടും​ ​ന​ൽ​കാ​തി​രു​ന്ന​ത് ​മൂ​ലം​ 6778.74​ ​കോ​ടി​യു​ടെ​ ​വ​രു​മാ​ന​ ​ന​ഷ്ട​മു​ണ്ടാ​യി.​ ​വൈ​ദ്യു​തി​ ​ചാ​ർ​ജ് ​കു​ടി​ശി​ക​ 2342.36​ ​കോ​ടി​യി​ലെ​ത്തി.

സോ​ളാ​ർ,​ ​കാ​റ്റാ​ടി​ ​പോ​ലെ​ ​പാ​ര​മ്പ​ര്യേ​ത​ര​ ​ഉൗ​ർ​ജ​ ​വി​ക​സ​നം​ ​ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​റി​ന്യൂ​വ​ബി​ൾ​ ​പ​ർ​ച്ചേ​സ് ​ഒ​ബ്ളി​ഗേ​ഷ​ൻ​ ​പാ​ലി​ക്കാ​തി​രു​ന്ന​ത് ​മൂ​ലം​ 495.95​ ​കോ​ടി​യു​ടെ​ ​പി​ഴ​ ​ഒ​ടു​ക്കേ​ണ്ടി​വ​ന്നു.​ ​ഇ​തെ​ല്ലാം​ ​ന​ഷ്ട​ത്തി​ന്റെ​ ​ആ​ക്കം​ ​കൂ​ട്ടി​യെ​ന്ന് ​മാ​ത്ര​മ​ല്ല,​ ​ചാ​ർ​ജ് ​വ​ർ​ദ്ധ​ന​യാ​യി​ ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​മേ​ൽ​ ​എ​ത്തു​ക​യും​ ​ചെ​യ്തു.

വൈ​ദ്യു​തി​ ​വാ​ങ്ങ​ലി​ന്റെ​ ​ചെ​ല​വ് ​കു​റ​യ്ക്കാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​തും​ ​പ​ദ്ധ​തി​ ​നി​രീ​ക്ഷ​ണ​ത്തി​ന് ​ധ​ന​വ​കു​പ്പി​ലെ​ ​ഒ​രു​ ​പ്ര​തി​നി​ധി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​മി​തി​ ​രൂ​പീ​ക​രി​ക്കാ​തി​രു​ന്ന​തും​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​നി​ശ്ച​യി​ക്കാ​തി​രു​ന്ന​തു​മാ​ണ് ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ല​ഭി​ച്ച​ ​പ​ദ്ധ​തി​ ​വേ​ണ്ട​വി​ധ​ത്തി​ൽ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യാ​ത്ത​തി​നു​ ​കാ​ര​ണ​മെ​ന്ന് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.