സംവരണം നിറുത്തലാക്കാൻ ഹർജി: ദുരുപയോഗമെന്ന് സുപ്രീം കോടതി

Wednesday 14 December 2022 12:00 AM IST

ന്യൂഡൽഹി: രാജ്യത്തെ ജാതി സംവരണം നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാർത്ഥിനി നൽകിയ പൊതുതാത്പര്യ ഹർജിയിൽ രൂക്ഷമായ പ്രതികരണവുമായി സുപ്രീം കോടതി. സുപ്രീം കോടതി നടപടിക്രമങ്ങളുടെ ദുരുപയോഗമാണ് ഹർജിയെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പിൻവലിച്ചില്ലെങ്കിൽ ഒരു ലക്ഷം രൂപ ചെലവ് ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് എൽഎൽ.എം വിദ്യാർത്ഥിയായ ശിവാനി പൻവാർ സമർപ്പിച്ച ഹർജി പിൻവലിച്ചു.

ജാതി സംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഈ വ്യവസ്ഥ സമത്വത്തിനെതിരാണെന്നും സമൂഹത്തെ ജാതി വ്യവസ്ഥയിലേക്ക് നയിക്കുന്നുവെന്നും വ്യക്തമാക്കുന്നു. ഹർജി പരിഗണനയ്ക്ക് വന്നപ്പോൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തുടക്കത്തിൽ തന്നെ അതൃപ്തി പ്രകടിപ്പിച്ചു.

 ശ്രദ്ധ കിട്ടാൻ ഹർജി

നിയമ വിദ്യാർത്ഥിയായ ശിവാനി പൻവാർ ശ്രദ്ധ കിട്ടാൻ മാത്രമാണ് ഹർജിയുമായി വന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഹർജിക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം ഹർജികൾക്ക് കനത്ത വില നൽകേണ്ടിവരും. സംവരണം സമത്വത്തിന് എതിരാണെന്നും ജാതിവ്യവസ്ഥയിലേക്ക് നയിക്കുമെന്നും നിങ്ങൾ പറയുന്നു. ഇത്തരം ഹർജികൾക്ക് ഭാരിച്ച ചെലവ് ചുമത്തേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. തുടർന്ന് പിൻവലിക്കാൻ അനുമതി തേടുകയും കോടതി ഹർജി തള്ളുകയും ചെയ്തു.

മു​ല്ല​പ്പെ​രി​യാ​റി​ൽ​ ​പു​തി​യ​ ​ഡാം: സു​പ്രീം​കോ​ട​തി​യി​ൽ​ ​റി​വ്യൂ​ ​ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി​:​മു​ല്ല​പ്പെ​രി​യാ​റി​ൽ​ ​പു​തി​യ​ ​ഡാം​ ​പ​ണി​യാ​ൻ​ ​അ​ധി​കാ​ര​മി​ല്ലെ​ന്ന​ 2014​ ​ലെ​ ​ഭ​ര​ണ​ഘ​ട​നാ​ ​ബെ​ഞ്ചി​ന്റെ​ ​വി​ധി​ ​പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​അ​ഭി​ഭാ​ഷ​ക​രാ​യ​ ​വി​ൽ​സ് ​മാ​ത്യു,​ ​മാ​ത്യു​ ​നെ​ടു​മ്പാ​റ​ ​എ​ന്നി​വ​ർ​ ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​സ​മ​ർ​പ്പി​ച്ചു.​ ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷം​ ​പ​രി​ഗ​ണി​ക്കു​ന്ന​ ​കാ​ര്യം​ ​അ​റി​യി​ക്കാ​മെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​അ​റി​യി​ച്ചു. ഡാ​മി​ലെ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​രു​ന്ന​തി​നാ​ൽ​ ​ഡാ​മി​ന് ​സു​ര​ക്ഷാ​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​അ​ണ​ക്കെ​ട്ടി​ന് ​താ​ഴെ​ ​താ​മ​സി​ക്കു​ന്ന​ 60​ ​ല​ക്ഷ​ത്തോ​ളം​ ​കേ​ര​ളീ​യ​രു​ടെ​ ​ജീ​വ​നും​ ​സ്വ​ത്തി​നും​ ​ഗു​രു​ത​ര​മാ​യ​ ​ഭീ​ഷ​ണി​യു​ണ്ട്.​ ​ഇ​തി​ന് ​ഏ​ക​ ​പ​രി​ഹാ​രം​ ​പു​തി​യ​ ​അ​ണ​ക്കെ​ട്ടാ​ണ്.​ 40​ ​വ​ർ​ഷം​ ​മു​മ്പ് ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​പു​തി​യ​ ​അ​ണ​ക്കെ​ട്ട് ​നി​ർ​മ്മി​ക്കാ​ൻ​ ​പ​ദ്ധ​തി​യി​ട്ടി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​പ​രി​സ്ഥി​തി​ ​ഫോ​റം​ ​കേ​സി​ൽ​ ​സു​പ്രീം​ ​കോ​ട​തി​ ​അ​ണ​ക്കെ​ട്ട് ​സു​ര​ക്ഷി​ത​മാ​ണെ​ന്നും​ ​അ​ണ​ക്കെ​ട്ട് ​പൊ​ട്ടി​യാ​ലും​ ​ജ​ലം​ ​ഇ​ടു​ക്കി​ ​സം​ഭ​ര​ണി​യി​ലേ​ക്ക് ​പോ​കു​മെ​ന്നു​മാ​യി​രു​ന്നു​ ​വി​ധി.​ ​എ​ന്നാ​ൽ​ ​ഈ​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ​ ​പെ​രി​യാ​റി​ന്റെ​ ​തീ​ര​ത്ത് ​താ​മ​സി​ക്കു​ന്ന​ ​ആ​യി​ര​ങ്ങ​ൾ​ ​ഒ​ഴു​കി​പ്പോ​കു​മെ​ന്ന​ത് ​കോ​ട​തി​ ​ശ്ര​ദ്ധി​ച്ചി​ല്ല.​ 2000​ ​അ​ടി​ ​ഉ​യ​ര​ത്തി​ൽ​ ​നി​ന്ന് ​പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്റെ​ ​താ​ഴ്‌​വാ​ര​ത്തേ​ക്ക് ​വെ​ള്ളം​ ​ഒ​ഴു​കി​യെ​ത്തി​യാ​ൽ​ ​വ​ൻ​ ​ദു​ര​ന്ത​മു​ണ്ടാ​കു​മെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.