നിധിൻ ഗഡ്കരി നാളെ തലസ്ഥാനത്ത്

Wednesday 14 December 2022 12:00 AM IST

തിരുവനന്തപുരം: ദേശീയ പാത 66 നവീകരണ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി നാളെ തലസ്ഥാനത്തെത്തും. കാര്യവട്ടം സ്പോർട്സ് ഹബ്ബ് കൺവെൻഷൻ സെന്ററിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ 15 നാഷണൽ ഹൈവേ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം അദ്ദേഹം നിർവഹിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, പി.രാജീവ്, പി.പ്രസാദ്, വി.അബ്ദുൾറഹിം, ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.