കുട്ടികളുടെ മജ്ജ മാറ്റിവയ്ക്കലിന് ആർ.സി.സിയിൽ സൗകര്യമൊരുക്കും

Wednesday 14 December 2022 12:00 AM IST

തിരുവനന്തപുരം: കുട്ടികളുടെ മജ്ജ മാറ്രിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആർ.സി.സിയിൽ സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ഇപ്പോൾ മുതിർന്നവരുടെ ശസ്ത്രക്രിയയ്ക്കേ അവിടെ സൗകര്യമുള്ളൂ. മലബാർ കാൻസർ സെന്ററിൽ എല്ലാ പ്രായക്കാർക്കും മജ്ജ മാറ്റിവയ്ക്കലിന് സംവിധാനമുണ്ട്. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടവർക്ക് ടെക്നിക്കൽ കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം നടപടി നിർദ്ദേശിക്കുന്നുണ്ടെന്നും സജി ചെറിയാന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

ക്ളി​നി​ക്ക​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ബി​ൽ​ ​പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​ ​അം​ഗീ​കൃ​ത​ ​ചി​കി​ത്സാ​ ​സ​മ്പ്ര​ദാ​യ​ങ്ങ​ളി​ൽ​ ​താ​ത്കാ​ലി​ക​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​കാ​ലാ​വ​ധി​ ​ആ​റു​മാ​സ​ത്തേ​ക്ക് ​കൂ​ടി​ ​നീ​ട്ടാ​നു​ള്ള​ ​കേ​ര​ള​ ​ക്ളി​നി​ക്ക​ൽ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​(​ര​ജി​സ്ട്രേ​ഷ​നും​ ​നി​യ​ന്ത്ര​ണ​വും​)​ ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി.​ ​ഇ​തോ​ടെ​ ​ഇ​ത്ത​രം​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​താ​ത്കാ​ലി​ക​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​കാ​ലാ​വ​ധി​ ​നാ​ല​ര​വ​ർ​ഷ​മാ​യി​ ​വ​ർ​ദ്ധി​ച്ചു.​ ​കൊ​വി​ഡ് ​പോ​ലു​ള്ള​ ​ദു​രി​ത​ ​സ​മ​യ​ങ്ങ​ളി​ൽ​ ​ആ​രോ​ഗ്യ​രം​ഗ​ത്ത് ​ഇ​ത്ത​രം​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​സേ​വ​നം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ​ഭേ​ദ​ഗ​തി​യു​ടെ​ ​ഉ​ദ്ദേ​ശ​മെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ 2022​-​ലെ​ ​പ്ര​വാ​സി​ ​ഭാ​ര​തീ​യ​ർ​ ​(​കേ​ര​ളീ​യ​ർ​)​ ​ക​മ്മീ​ഷ​ൻ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലും​ ​സ​ഭ​ ​ഇ​ന്ന​ലെ​ ​പാ​സാ​ക്കി.

സ്കൂ​ൾ​ ​ഗ്രൗ​ണ്ട് ​ജ​ന​ങ്ങ​ൾ​ക്കാ​യി
തു​റ​ന്നു​കൊ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​സ്കൂ​ൾ​ ​ഗ്രൗ​ണ്ടു​ക​ൾ​ ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​ ​കാ​യി​ക​ ​പ​രി​ശീ​ല​ന​ത്തി​നും​ ​കാ​യി​ക​ ​വി​നോ​ദ​ങ്ങ​ൾ​ക്കു​മാ​യി​ ​തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത് ​ഇ​പ്പോ​ൾ​ ​പ​രി​ഗ​ണ​ന​യി​ൽ​ ​ഇ​ല്ലെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​സ്കൂ​ൾ​ ​ഗ്രൗ​ണ്ടും​ ​പ​രി​സ​ര​വും​ ​സം​ര​ക്ഷ​ണം​ ​ആ​വ​ശ്യ​മു​ള്ള​ ​സു​ര​ക്ഷാ​ ​മേ​ഖ​ല​യാ​ണ്.​ ​സ്കൂ​ൾ​ ​സ​മ​യം​ ​ക​ഴി​ഞ്ഞ് ​ഗ്രൗ​ണ്ട് ​ജ​ന​ങ്ങ​ൾ​ക്ക് ​തു​റ​ന്നു​ ​കൊ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​പ​ഠ​നം​ ​ആ​വ​ശ്യ​മു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​നാ​ട്ടു​കാ​ർ​ക്ക് ​ന​ട​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​രീ​തി​യി​ൽ​ ​ഗ്രൗ​ണ്ടു​ക​ൾ​ ​അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും​ ​മെ​മ്പ​ർ​ഷി​പ്പും​ ​ഫീ​സും​ ​ഈ​ടാ​ക്കി​ ​ഗ്രൗ​ണ്ടു​ക​ൾ​ ​കാ​യി​ക​ ​വ്യാ​യാ​മം​ ​ചെ​യ്യാ​നാ​യി​ ​തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നും​ ​വി.​കെ.​പ്ര​ശാ​ന്ത് ​സ​ബ്മി​ഷ​നി​ലൂ​ടെ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement