പെൺകുട്ടിയോട് അതിക്രമം: കണ്ടക്ടർ പിടിയിൽ

Wednesday 14 December 2022 12:07 AM IST

കൊല്ലം: ബസിൽ വച്ച് യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ കണ്ടക്ടർ പൊലീസ് പിടിയിലായി. പൂതക്കുളം ആലിൻമൂട്ടിൽ വലിയവിള വീട്ടിൽ ഉണ്ണികൃഷ്ണനെയാണ്(34) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് പാരിപ്പള്ളി ജംഗ്ഷനിലെത്തിയപ്പോൾ തിരക്കിനിടയിലൂടെ ഇയാൾ പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിക്കുകയായിരുന്നു. മാനസികമായി തളർന്ന പെൺകുട്ടിയെ വീട്ടുകാർ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ലൈംഗികാതിക്രമത്തെകുറിച്ച് പുറത്തറിഞ്ഞത്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷൻ ഇൻസ്‌പെക്ടർ അൽജബാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുരേഷ്‌കുമാർ, എ.എസ്‌.ഐ അഖിലേഷ്, സി.പി.ഒ മാരായ സലാവുദീൻ, ഷറഫുദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.