ബിൽഡിംഗ്‌ ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ധർണ

Wednesday 14 December 2022 12:12 AM IST
ബിൽഡിംഗ്‌ ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷnte നേതൃത്വത്തിൽ ചവറ ബ്ലോക്ക്‌ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ്‌ ചവറ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ചവറ : നിർമ്മാണത്തൊഴിലാളികളുടെ മുടങ്ങികിടക്കുന്ന പെൻഷനും മറ്റ് മുഴുവൻ ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് സർക്കാർ കടമെടുത്ത 1500 കോടി രൂപ തിരികെ ബോർഡിന് നൽകണമെന്നും ആവശ്യപ്പെട്ട് ബിൽഡിംഗ്‌ ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ചവറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ ബ്ലോക്ക്‌ ഓഫീസിന് മുന്നിൽ കൂട്ട ധർണ നടത്തി. കെ.കെ.രഞ്ചൻ അദ്ധ്യക്ഷനായി. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ചവറ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സന്തോഷ്‌ തുപ്പശ്ശേരി, ചവറ ഗോപകുമാർ, കുരീപ്പുഴ യഹിയ, കുണ്ടറ സുബ്രഹ്മണ്യൻ, രാധാമണി, റോസ് ആനന്ദ്, ഹരിദാസൻ, ഇ.റഷീദ്, കുരീപ്പുഴ മോഹനൻ, കോവൂർ ബാബു, ജി.മണിയൻ പിള്ള, ചന്ദ്രൻ പിള്ള, ബാബു തുടങ്ങിയവർ സംസാരിച്ചു.

ബിൽഡിംഗ്‌ ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ചവറ ബ്ലോക്ക്‌ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ്‌ ചവറ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു