എസ്.എൻ കോളേജിനെ കലാപ ഭൂമിയാക്കാൻ അനുവദിക്കില്ല : കോൺഗ്രസ്

Wednesday 14 December 2022 12:34 AM IST

കൊല്ലം: കൊല്ലം എസ്.എൻ കോളേജിനെ കലാപഭൂമിയാക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. എസ്.എഫ്.ഐയിലേക്ക് ഗുണ്ടകളെയും ക്രിമിനലുകളെയും റിക്രൂട്ട് ചെയ്യുന്ന താവളമാക്കി എസ്.എൻ കോളേജിനെ മാറ്റാൻ അനുവദിക്കില്ല. പിണറായ വിജയന്റെ ഏകാധിപത്യ ശൈലി പോലെ അവിടെ മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തനസ്വാതന്ത്ര്യം നൽകാതെ അക്രമത്തിലൂടെയും ഏകാധിപത്യ ശൈലിയിലൂടെയും എസ്.എഫ്.ഐ നടത്തുന്ന സംഘടനാ പ്രവർത്തനം സി.പി.എമ്മിന്റെ ഒത്താശയോടെയാണ്. പിന്നാക്കകാരനും പാവപ്പെട്ടവനും വിദ്യാഭ്യാസം ലഭിക്കാൻ മഹാനായ ആർ.ശങ്കർ സ്ഥാപിച്ച വിദ്യാലയത്തെ തകർക്കാനുള്ള എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും നീക്കത്തെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement