കലോത്സവങ്ങൾ കുറ്റമറ്റ രീതിയിൽ നടത്തും: മന്ത്രി

Wednesday 14 December 2022 1:05 AM IST

തിരുവനന്തപുരം: സ്കൂൾ കലോത്സവങ്ങൾ കുറ്റമറ്റ രീതിയിൽ നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. രഹസ്യസ്വഭാവത്തിലാണ് വിധികർത്താക്കളെ കണ്ടെത്തുന്നത്. കലോത്സവ മാന്വൽ പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിലെ സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കണമെന്ന് സബ്മിഷൻ അവതരിപ്പിച്ച് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. കലോത്സവം കഴിഞ്ഞാൽ ഘോഷയാത്ര പോലെ റിട്ട്. ഹർജികൾ ഹൈക്കോടതിയിലെത്താറുണ്ട്. മിമിക്രി വിധികർത്താവു തന്നെ മോഹിനിയാട്ടത്തിനും വിധികർത്താവായി എത്തുന്നതായും കുഴൽനാടൻ പറഞ്ഞു.