കേരള സർവകലാശാല ബി.എഡ് പ്രവേശനം

Wednesday 14 December 2022 1:06 AM IST

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബി.എഡ് കോഴ്സിലെ ഇ.ഡബ്യു.എസ് ക്വോട്ടയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 17ന് സെനറ്റ് ഹാളിൽ നടത്തും. നിലവിൽ പ്രവേശനം നേടിയവരെ പരിഗണിക്കില്ല.

ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള കോളേജ്തല സ്പോട്ട് അഡ്മിഷനിൽ സാങ്കേതിക കാരണത്താൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് 15ന് വൈകിട്ട് 5നകം കോളേജുകളിലെത്തി പ്രവേശനം നേടാം. നിലവിൽ പ്രവേശനം ലഭിച്ചവർക്ക് ബാധകമല്ല.

മൂന്നും നാലും സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർസയൻസ്/ബി.സി.എ (എസ്.ഡി.ഇ - റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.ടെക്., ജൂലായ് 2022 (2013 സ്‌കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ 21 ന് പൂജപ്പുര എൽ.ബി.എസ്.ഐ..ടി.ഡബ്ല്യൂ വിൽ നടത്തും.

നാലാം സെമസ്​റ്റർ എം.എസ്സി ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ നാനോസയൻസ്, എം.എസ്‌സി ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പേസ് ഫിസിക്സ് പരീക്ഷകളുടെ പ്രാക്ടിക്കൽ, വൈവാവോസി എന്നിവ 16, 17, 19, 20, 21 തീയതികളിൽ നടത്തും.

രണ്ടാം സെമസ്​റ്റർ എം.എസ് സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ നടത്തും.

രണ്ടാം സെമസ്​റ്റർ എം.എസ്.സി ജിയോളജി പരീക്ഷയുടെ പ്രക്ടിക്കൽ 16 മുതൽ നടത്തും.