ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം

Wednesday 14 December 2022 1:09 AM IST

കൊട്ടാരക്കര: ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനവും പ്രാർത്ഥനാ സംഗമവും നാളെ പെരുമ്പുഴ ഷീലാഭവനിൽ നടക്കും. രാവിലെ 8ന് നടക്കുന്ന പ്രാർത്ഥനാ സംഗമം കേന്ദ്രസമിതി ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷനാകും. ക്ളാപ്പന സുരേഷ് പ്രാർത്ഥന നയിക്കും, 9ന് നടക്കുന്ന ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം ശിവഗിരി മഠത്തിലെ സ്വാമി അംബികാനന്ദ ഉദ്ഘാടനം ചെയ്യും. എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനാകും. ഗുരുദേവ സന്ദേശ പ്രചാരകനായിരുന്ന സത്യവ്രതയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ പ്രഭാഷണം ഓടനാവട്ടം ഹരീന്ദ്രൻ നടത്തും. ജി.സുധ‌ർമ്മൻ, മോഹനൻ മംഗലത്ത്,ജി.ലാലു, എസ്.ഗീത, എസ്.ഷീല, വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ, എസ്.സുജ, ബി.സുധർമ്മ, എസ്.സൂര്യ കമലാസനൻ,കെ.അശോകൻ, കരീപ്ര സോമൻ, ഉമാദേവി എന്നിവർ സംസാരിക്കും. തുടർന്ന് ശിവഗിരി തീർത്ഥാടനത്തിന്റെ ആനുകാലിക പ്രസക്തിയെ ആസ്പദമാക്കി മജീഷ്യൻ വർക്കല മോഹൻദാസ് മാജിക് അവതരിപ്പിക്കും.