വന്യജീവി ആക്രമണം: കൂടുതൽ ഫോറസ്റ്റ് സ്റ്റേഷൻ

Wednesday 14 December 2022 1:13 AM IST

തിരുവനന്തപുരം: ജനവാസ മേഖലകളിലെ വന്യജീവി ആക്രമണം തടയാൻ കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും തുടങ്ങുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള നിർദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. സൗരോർജ്ജവേലി നിർമ്മാണം ഉടൻ പൂർത്തിയാക്കും. കൂടുതൽ ജീവനക്കാരെയും നിയമിക്കും. ഹോട്ട് സ്പോട്ടുകളിൽ വനംവകുപ്പിന്റെ പ്രവർത്തനം ശക്തമാക്കും.