ആധാരമെഴുത്ത് അംഗത്വം പുനഃസ്ഥാപിക്കൽ ബിൽ പാസാക്കി

Wednesday 14 December 2022 1:17 AM IST

തിരുവനന്തപുരം: അംശാദായം അടയ്ക്കുന്നതിലെ വീഴ്ചമൂലം ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധിയിലെ അംഗത്വം നഷ്ടമായവർക്ക് 12 ശതമാനം വാർഷിക പലിശയോടുകൂടി തുക അടച്ചാൽ പുതുക്കാൻ അനുമതി നൽകുന്ന ബിൽ നിയമസഭ പാസാക്കി. നിലവിലെ നിയമം അനുസരിച്ച് ഒരുവർഷം കുടിശിക വരുത്തിയവർക്ക് അംഗത്വം പുതുക്കാൻ സാധിച്ചിരുന്നില്ല. ഒറ്റത്തവണ തീർപ്പാക്കലിന് അംഗങ്ങൾക്ക് സാദ്ധ്യമായ ഇളവുകൾ നൽകുമെന്നും ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി . ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നികുതി വകുപ്പ് സെക്രട്ടറിക്ക് പകരം വകുപ്പ് മന്ത്രി വരുമെന്നതാണ് ബില്ലിലെ മറ്റൊരു ഭേദഗതി.